വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: ബൈക്ക് യാത്രികനായ കെഎസ്ഇബി ജീവനക്കാരന് പരിക്.

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ബാവലിക്ക് സമീപത്ത് വച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥനെ കാട്ടാന ആക്രമിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥനായ ജിഷാദിനെയാണ് ആന ആക്രമിച്ചത്. പരിക്കേറ്റ ജിഷാദിനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഇന്ന് വൈകിട്ടാണ് ആക്രമണമുണ്ടായത്.

Post a Comment

Previous Post Next Post