ഇന്നലെ കക്കയം പഞ്ചവടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ബാലുശേരി കിനാലൂര്‍ സ്വദേശി അശ്വിന് മോഹന്‍ (30) ന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11.30-തോടെയാണ് എന്‍ഡിആര്‍എഫ്, പേരാമ്പ്ര ഫയര്‍ഫോഴ്സ്, റസ്ക്യൂടീം, നാട്ടുകാര്‍, പോലിസ് തുടങ്ങിയവിഭാഗങ്ങളുടെ സംയുക്ത തെരച്ചിനൊടുവില്‍ കണ്ടെത്തിയത്. അശ്വിന് വീണ സ്ഥലത്ത് അധികം ദൂരത്തിലല്ലാത്ത സ്ഥലത്ത് ആഴ്ന്നുപോയ നിലിയിലായിരുന്നു മൃതദേഹമുണ്ടായിരുന്നതെന്ന് തെരച്ചിലില്‍ പങ്കാളികളായവര്‍ പറഞ്ഞു.
പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെഅമ്മദ് അടക്കം നിരവധി പേര് സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരും, അശ്വിന്റെ സുഹൃത്തുക്കളായ നിരവധി പേരും സ്ഥലത്തെത്തിയിരുന്നു.
Post a Comment