കേരള സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ തിരുവനന്തപുരത്ത് എത്തും.

ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര മന്ത്രിയുമായ അമിത് ഷാ നാളെ തിരുവനന്തപുരത്ത് എത്തും. മറ്റന്നാള്‍ ബിജെപിയുടെ പുതിയ സംസ്ഥാന കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പുത്തരിക്കണ്ടം മൈതാനത്ത് തെക്ക൯ ജില്ലകളിലെ ബൂത്ത് ലെവൽ നേതാക്കളെ  അഭിസംബോധന ചെയ്യുന്ന അദ്ദേഹം,  ബിജെപി സംസ്ഥാന നേതൃയോഗത്തിലും  പങ്കെടുക്കും. കണ്ണൂ൪ തളിപ്പറമ്പിൽ  ശ്രീ രാജരാജേശ്വര ക്ഷേത്രത്തിലും കേന്ദ്ര മന്ത്രി ദർശനം നടത്തും.


Post a Comment

Previous Post Next Post