പ്രകൃതിദുരന്തങ്ങൾ നേരിട്ട കേരളം, അസം, മണിപ്പൂർ, മേഘാലയ,മിസോറം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്ക് 1,066 കോടിയിലധികം രൂപയുടെ ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ. തെക്ക്-പടിഞ്ഞാറൻ മൺസൂണിൽ ഉണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഈ സംസ്ഥാനങ്ങളെ സാരമായി ബാധിച്ചെന്ന വിലയിരുത്തലിലാണ് തുക അനുവദിച്ചത്. കേരളത്തിന് 153.20 കോടി രൂപയാണ് ലഭിക്കുക. ദുരന്തബാധിത സംസ്ഥാനങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post a Comment