മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചിട്ടും പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട്, കോഴിക്കോട് കോര്‍പറേഷന്‍ ഞെളിയന്‍പറമ്പില്‍ ആരംഭിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 150 ടണ്‍ ജൈവമാലിന്യം സംസ്കരിച്ച് കംപ്രസ്സ്ഡ് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്ന പ്ലാന്‍റ് കൊച്ചി ബ്രഹ്മപുരത്ത് സ്ഥാപിച്ചു കഴിഞ്ഞതായും ശ്രീ എം ബി രാജേഷ് വ്യക്തമാക്കി.
Post a Comment