രാജ്യത്തെ കോവിഡ് വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമെന്ന് സ്ഥിരീകരിച്ച് ഐ സി എം ആര്‍ പഠന റിപ്പോര്‍ട്ട്.

രാജ്യത്തെ കോവിഡ്  വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, AIIMS എന്നിവയുടെ പഠനങ്ങള്‍. 

കോവിഡ് വാക്‌സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് വിലയിരുത്തല്‍. ജനിതകഘടന, ജീവിതശൈലി, മുമ്പുണ്ടായിരുന്ന രോഗാവസ്ഥകള്‍, കോവിഡിനു ശേഷമുള്ള സങ്കീര്‍ണതകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പെട്ടെന്നുള്ള ഹൃദയാഘാതത്തിന് കാരണമാകാമെന്നും പഠനത്തില്‍ പറയുന്നു. 

Post a Comment

Previous Post Next Post