കേരള സർവ്വകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി സിൻഡിക്കേറ്റ്. രജിസ്ട്രാർ കെ എസ് അനിൽകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചു.

കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ തിരികെ ജോലിയിൽ പ്രവേശിച്ചു. രാവിലെ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയിരുന്നു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാൻ സ്റ്റാൻഡിങ് കൗൺസിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

എന്നാൽ വി സി യുടെ താത്കാലിക ചുമതലയുള്ള സിസ തോമസ് തീരുമാനത്തോട് വിയോജിച്ചു. സെനറ്റ് ഹാളിലെ പരിപാടിയുമായി ബന്ധപ്പെട്ട വിഷയം അന്വേഷിക്കാൻ മൂന്നംഗ സമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 

Post a Comment

Previous Post Next Post