മലപ്പുറം കരുവാരക്കുണ്ടിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനം.

മലപ്പുറം കരുവാരക്കുണ്ടിൽ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റും. താൽക്കാലികമായി അമരമ്പലത്തെ ആർ.ആർ.ടി ക്യാമ്പിൽ എത്തിച്ചു. ടാപ്പിങ് തൊഴിലാളിയെ കടിച്ചു കൊന്ന കടുവയെ വെടി വെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. 

കടുവയെ വനത്തിലേക്ക് തുറന്നു വിടില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും നിലമ്പൂർ സൗത്ത് ഡിഎഫ്ഒയും ഉറപ്പ് നൽകി. മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ നിലവിലെ കേന്ദ്ര നിയമത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട്, സാധ്യമായ നിയമനിർമ്മാണം നടത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

Previous Post Next Post