കണ്ണൂർ ജയിലിലെ അതീവ സുരക്ഷ സെല്ലിൽ നിന്നും ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇന്ന് അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്.
രണ്ടുദിവസത്തിനകം ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. ഇത്തരം തടവുകാരെ പാർപ്പിക്കുന്നതിനായി വിയ്യൂരിൽ പ്രത്യേക സുരക്ഷയുള്ള സെല്ലുകളുണ്ട്. വിയ്യൂരിലേക്കുള്ള ജയിൽ മാറ്റം കോടതിയുടെ അനുമതിയോടെ മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ.
ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടി രക്ഷപ്പെടാൻ ശ്രമം നടത്തിയത്. ആറ് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടിച്ചത്.
Post a Comment