അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരുടെ സംസ്കാരം ഇന്ന് നടക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സ്വദേശമായ പുല്ലാടേക്ക് കൊണ്ടു പോകും. രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ മൃതദേഹം ഉച്ചയ്ക്ക് പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.
Post a Comment