സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടുതൽ പുരുഷന്മാരിലെന്ന് സാമ്പത്തിക സ്ഥിതിവിവര വകുപ്പിൻറെ പഠന റിപ്പോർട്ട്.

സംസ്ഥാനത്ത് ആത്മഹത്യ പ്രവണത കൂടുതൽ പുരുഷന്മാരിലെന്ന്  സാമ്പത്തിക സ്ഥിതിവിവര വകുപ്പിൻറെ പഠന റിപ്പോർട്ട് . ആത്മഹത്യ ചെയ്യുന്നവരില്‍ 79 ശതമാനം പേരും പുരുഷന്മാരാണെന്നാണ്,  2020 മുതൽ 2023 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്.  

വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍. പുരുഷന്മാരില്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ളവരും, സ്ത്രീകളില്‍ 60-ന്  മേല്‍ പ്രായമുള്ളവരുമാണ് കൂടുതലായും ആത്മഹത്യ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

Previous Post Next Post