നിലമ്പൂർ എംഎല്‍എ ആയി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു.

നിലമ്പൂർ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്. നിയമസഭാ മന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ  സ്പീക്കർ എ.എൻ. ഷംസീര്‍ മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ.  മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്യാടന്‍ ഷൗക്കത്ത് 11,000-ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പിതാവ് ആര്യാടന്‍ മുഹമ്മദിനെപ്പോലെയുള്ള നിയമസഭാ സാമാജികനായി മാറാന്‍ എല്ലാ പരിശ്രമവും നടത്തുമെന്ന് ശ്രീ ആര്യാടന്‍ ഷൗക്കത്ത് സത്യപ്രതിജ്ഞയ്ക്ക് ശേഷം പറഞ്ഞു. 

Post a Comment

Previous Post Next Post