കൂരാച്ചുണ്ട്: ലോക ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി കായണ്ണ ഗ്രാമപഞ്ചായത്തും - നിർമ്മല യുപി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും,സന്ദേശവും നൽകി. ആറാം വാർഡ് മെമ്പർ പി കെ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് എ മാരായ കെ ബാബു രാജേഷ് ഐ ബി കാറ്റുളമല പള്ളി വികാരി ഫാദർ ജോസഫ് പെണ്ണാപറമ്പിൽ എന്നിവർ സംസാരിച്ചു.
കാറ്റുള്ളമല യുപി സ്കൂൾ പ്രധാന അധ്യാപിക ശ്രുതി പി പൊതുജനങ്ങൾക്കും കുട്ടികൾക്കുമായി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ചടങ്ങിന് ശേഷം നിർമ്മല യുപി സ്കൂളിലെ കുട്ടികൾ ലഹരിക്ക് അടിമപ്പെടരുത് എന്ന സന്ദേശം ഉയർത്തിക്കൊണ്ടുള്ള ഫ്ലാഷ് മോബും അവതരിച്ചു. ചടങ്ങിൽ ഇജെ ഷാജു നന്ദി അർപ്പിച്ച് സംസാരിച്ചു.
Post a Comment