സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഇന്ന് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ചുവപ്പ് ജാഗ്രതയും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയും നൽകിയിട്ടുണ്ട്. കേരളതീരത്ത് കടൽ ക്ഷോഭത്തിനും സാധ്യത. കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 18 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Post a Comment