ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉള്‍പ്പെട്ട ബഹിരാകാശ ദൗത്യം Axiom-4 ഈ മാസം 19 ന് നടക്കും. ദൗത്യം വൈകുന്നതിന് കാരണമായ സാങ്കേതിക തകരാറുകൾ പരിഹരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം.
വിജയകരമായി പൂർത്തീകരിച്ചാൽ 1984 ൽ ബഹിരാകാശത്ത് എത്തിയ രാകേഷ് ശർമ്മയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ സഞ്ചാരിയാകും ശുഭാൻഷു ശുക്ല.
14 ദിവസം നീളുന്ന ദൗത്യത്തിൽ വിവിധ പരീക്ഷണങ്ങളും അദ്ദേഹം ബഹിരാകാശത്ത് നടത്തും. NASA, Space X, ISRO എന്നിവയുടെ സംയുക്ത ദൗത്യമാണ് Axiom-4.
Post a Comment