ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മിനായിലെ തമ്പുകളില്‍ തീര്‍ത്ഥാടകരെത്തുന്നതോടെയാണ് കര്‍മങ്ങള്‍ ആരംഭിക്കുക. ഇന്ന് മുഴുവന്‍ സമയവും തീര്‍ത്ഥാടകര്‍ മിനായില്‍ പ്രാര്‍ത്ഥനയില്‍ കഴിയും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നാളെ നടക്കും. 18 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
Post a Comment