ട്രക്കിങ്ങിന് പോയ സംഘത്തിന് നേരെ കാട്ടാനയാക്രമണം, ഒരാൾക്ക് ഗുരുതര പരിക്ക്; സംഘത്തിൽ വാച്ചറും ഫോറസ്റ്റ് ഗാർഡും ഉൾപ്പെടെ ഏഴുപേർ.

അതിരപ്പിള്ളിയിൽ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വനം വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള കാട്ടിലൂടെ ഉള്ള ട്രക്കിങ്ങിന്‍റെ ഭാഗമായാണ് ഇരിങ്ങാലക്കുടയിൽ നിന്നുള്ള സംഘം ഞായറാഴ്ച്ച യാത്ര തിരിച്ചത്. വാച്ചറും ഫോറസ്റ്റ് ഗാർഡും ഉൾപ്പെടെ ഏഴുപേർ അടങ്ങുന്ന സംഘമാണ് ട്രക്കിങ്ങിന് പോയത്.

കാട്ടിലൂടെ ഉള്ള യാത്രക്കിടെ ഉൾവനത്തിൽ കാരാംതോട് എന്ന സ്ഥലത്ത് വെച്ച് കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇരിങ്ങാലക്കുട സ്വദേശി 32 വയസ്സുള്ള മനുവിന് തലയ്ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റയാളെ വാഴച്ചാൽ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘം ആംബുലൻസിൽ കരുകുറ്റി അപ്പോളോ ആശുപത്രിയിൽ എത്തിച്ചു.

Post a Comment

Previous Post Next Post