ഐപിഎൽ ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു - പഞ്ചാബ് കിംഗ്സിനെ നേരിടും. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ രാത്രി 07.30 ന് ആണ് മത്സരം. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബും, രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരുവും കളിക്കളത്തിലിറങ്ങുന്നത്. ഏതു ടീം ജയിച്ചാലും ഐപിഎല്‍ ചരിത്രത്തിലെ പുതു ചാമ്പ്യന്റെ പിറവിയായിരിക്കും ഇതെന്ന പ്രത്യേകതയും ഇക്കുറി ഫൈനലിനുണ്ട്.
Post a Comment