ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ നാളെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - പഞ്ചാബ് കിംഗ്‌സുമായി ഏറ്റുമുട്ടും.

ഐപിഎൽ ക്രിക്കറ്റിൽ, നാളെ നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - പഞ്ചാബ് കിംഗ്‌സുമായി ഏറ്റുമുട്ടും. അഹമ്മദാബാദിൽ രാത്രി 07.30 ന് ആണ് മത്സരം. ഇന്നലെ രാത്രി നടന്ന ക്വാളിഫയർ 2 മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പഞ്ചാബ് കിംഗ്‌സ് കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്.

 ഐപിഎല്ലിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത രണ്ട് ടീമുകളാണ് നാളെ ഫൈനലിൽ മാറ്റുരയ്ക്കുന്നത്. ആരുജയിച്ചാലും പുതിയൊരു ചാമ്പ്യന്റെ പിറവിക്കാകും ക്രിക്കറ്റ് പ്രേമികൾ സാക്ഷ്യം വഹിക്കുക.

Post a Comment

Previous Post Next Post