കുട്ടികള്‍ക്കിടയിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരി ഉപയോഗം എന്നിവയ്ക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ആരംഭിക്കുന്ന "റേഡിയോ നെല്ലിക്ക’ ക്ക് തുടക്കമായി.

സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കുട്ടികള്‍ക്കായി ആരംഭിക്കുന്ന "റേഡിയോ നെല്ലിക്ക’ ക്ക്  തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ റേഡിയോ നെല്ലിക്ക ഉദ്ഘാടനം ചെയ്തു.

 കുട്ടികള്‍ക്കിടയിലെ മാനസിക സംഘര്‍ഷങ്ങള്‍, ലഹരി,  സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികള്‍, ആത്മഹത്യ,  സോഷ്യല്‍ മീഡിയ അഡിക്ഷന്‍ എന്നിവയ്ക്കെതിരെ ബോധവത്കരണം നടത്താനാണ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്‌. തുടക്കത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ നാലുമണിക്കൂറാണ് പരിപാടികള്‍. 


Post a Comment

Previous Post Next Post