ഗവർണറുടെ അധികാരവും കടമയും എന്തൊക്കെയെന്ന് സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വർഷം പത്താംക്ലാസ് സാമൂഹ്യശാസ്ത്രം രണ്ടാം വാല്യത്തിലും, ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്ന വേളയിലും ഈ വിഷയം ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങൾ ആണെന്നും മന്ത്രി വ്യക്തമാക്കി.
Post a Comment