എൽപി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു : അപകടം ഒഴിവായത് രാത്രിയിലായതിനാൽ.

കടുക്കാംക്കുന്നം സർക്കാർ എൽ പി സ്കൂളിന്റെ സീലിംഗ് പൊട്ടിവീണു. പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് നിർമ്മിച്ച സീലിംഗാണ് ഇന്നലെ രാത്രി പൊട്ടിവീണത്. കുട്ടികളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. സീലിംഗ് മാറ്റി സ്ഥാപിക്കണമെന്ന് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നുവെന്നും നടപടിയുണ്ടായില്ലെന്നും സ്കൂൾ അധികൃതർ പ്രതികരിച്ചു. ഇന്ന് തന്നെ മുഴുവൻ സീലിങ്ങും മാറ്റുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. എഇഒ സ്കൂളിലെത്തി പരിശോധന നടത്തി.   

Post a Comment

Previous Post Next Post