ആക്സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റി വെച്ചു.

ആക്സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റി വെച്ചു. ഫാൽക്കൺ 9 റോക്കറ്റിന്റെ ലിക്വിഡ്  ഓക്സിജൻ സംവിധാനത്തില്‍ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്.  തകരാര്‍ പരിഹരിച്ചശേഷം വിക്ഷേപണത്തിനുള്ള പുതിയ തീയതി പ്രഖ്യാപിക്കും. 

ഇന്ത്യന്‍ യാത്രികന്‍ ശുഭാന്‍ശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശ യാത്രികരാണ്  14  ദിവസത്തെ  ദൗത്യത്തിനായി പുറപ്പെടുന്നത്. അമേരിക്കയിലെ കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്നും, സ്പെയ്സ് എക്സിന്റെ ഡ്രാഗണ്‍ പേടകമാണ് യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത്. 

ISRO, Axiom, SpaceX  വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിക്ഷേപണം മാറ്റിയതെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

Post a Comment

Previous Post Next Post