നീറ്റ് പിജി പ്രവേശന പരീക്ഷ ഓഗസ്റ്റ് 3 ന് ഒറ്റ ഷിഫ്റ്റായി നടത്താൻ ദേശീയ പരീക്ഷാ ബോർഡിന് അനുമതി നൽകി സുപ്രീം കോടതി.

മെ‍ഡിക്കൽ പിജി പ്രവേശന പരീക്ഷയായ നീറ്റ് ഓഗസ്റ്റ് 3 ന് ഒറ്റ ഷിഫ്റ്റായി നടത്താൻ ദേശീയ പരീക്ഷാ ബോർഡിന് അനുമതി നൽകി സുപ്രീം കോടതി. ജൂൺ 15 നാണ് ആദ്യം പരീക്ഷ നിശ്ചയിച്ചിരുന്നത്. പരീക്ഷ നടത്താൻ രണ്ട് മാസത്തിലധികം സമയം ആവശ്യപ്പെട്ട പരീക്ഷാ ബോർഡിനെ തുടക്കത്തിൽ ചോദ്യം ചെയ്ത ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച്, ഓഗസ്റ്റ് 3 ന് പരീക്ഷ നടത്താൻ അനുമതി നൽകുകയായിരുന്നു. അതേസമയം, പരീക്ഷ നടത്താൻ ഇനി സമയം അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Post a Comment

Previous Post Next Post