ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ 11 പേർ മരിച്ച സംഭവത്തിൽ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ ഉൾപ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
RCB ടീമിന്റെ പ്രതിനിധികളെയും, ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ DNA എന്റർടൈൻമെന്‍റിന്‍റേയും, കർണാടക ക്രിക്കറ്റ് അസോസിയേഷന്റെയും പ്രതിനിധികളെയും അറസ്റ്റ് ചെയ്യാനും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ഇവര്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. ജസ്റ്റിസ് മൈക്കൽ ഡി കുൻഹ കമ്മീഷൻ സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment