SAFF അണ്ടർ -19 ഫുട്ബാൾ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും.

SAFF അണ്ടർ -19 ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശുമായി ഏറ്റുമുട്ടും. അരുണാചൽ പ്രദേശിലെ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. വെള്ളിയാഴ്ച നടന്ന സെമിയിൽ മാൽഡിവീസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 

പുരുഷവിഭാഗം SAFF ടൂർണമെന്റ് ഫൈനലുകളിൽ ബംഗ്ലാദേശിനെതിരെ മികച്ച റിക്കാര്‍ഡാണ് ഇന്ത്യക്കുള്ളത്. ഇരുരാജ്യങ്ങളും തമ്മിൽ മുൻപ് ഏറ്റുമുട്ടിയ നാല് കലാശപോരാട്ടങ്ങളിലും ഇന്ത്യക്കായിരുന്നു വിജയം.

Post a Comment

Previous Post Next Post