EOS-09 ഉപഗ്രഹവിക്ഷേപണം ലക്ഷ്യം കണ്ടില്ല; ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിൽ പ്രശ്നങ്ങൾ നേരിട്ടതായി ഐഎസ്ആർഒ ചെയർമാൻ.

EOS-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി-61 വിക്ഷേപണം ലക്ഷ്യം കണ്ടില്ല.ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിൽ പ്രശ്നങ്ങൾ നേരിട്ടതായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

 ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിരുന്നു ഇന്നത്തേത്. ദേശസുരക്ഷ, ദുരന്തനിവാരണം, കൃഷി, വനം, നഗരാസൂത്രണം എന്നിവയുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ മുന്‍നിർത്തിയായിരുന്നു ഉപഗ്രഹ വിക്ഷേപണം.

Post a Comment

Previous Post Next Post