ISRO യുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-09, നാളെ പുലർച്ചെ 5:59 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിക്കും. പിഎസ്എൽവി-സി61 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കുക.
വിവിധ മേഖലകളിലെ റിമോട്ട് സെൻസിംഗ് ഡാറ്റ ശേഖരിക്കുന്നതിനാണ് ഇഒഎസ്-09 രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ കാലാവസ്ഥയിലും വിവിധ ഭൗമ നിരീക്ഷണ സംവിധാനങ്ങൾക്കായി ചിത്രങ്ങൾ നൽകാൻ കഴിവുള്ള സിന്തറ്റിക് അപ്പർച്ചർ റഡാർ പേലോഡ് ഉപഗ്രഹത്തിലുണ്ട്. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ഇന്ന് രാവിലെ ആരംഭിച്ചു.
Post a Comment