കോഴിക്കോട് വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം.

കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റൈൽസിൽ വന്‍ തീപിടുത്തം. മാവൂർ റോഡ് ജംഗ്ഷനോട് ചേർന്ന് മുകൾനിലയിലാണ് ടെക്സ്റ്റൈൽ പ്രവർത്തിക്കുന്നത്. നഗരത്തിലെ വിവിധ ഫയർ യൂണിറ്റുകൾ തീ അണയ്ക്കുകയാണ്. 

തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്, അഹമ്മദ് ദേവർകോവിൽ എം എല്‍ എ എന്നിവർ സംഭവ സ്ഥലത്തുണ്ട്. സംഭവം ബസ് സ്റ്റാൻ്റ് പ്രവർത്തനത്തേയും ബാധിച്ചു. കോഴിക്കോട് ദീർഘദൂര ബസുകൾ ഇവിടെന്നിന്നാണ് പുറപ്പെടുന്നത്.  

Post a Comment

Previous Post Next Post