വൈദ്യുതി തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെ എസ് ഇ ബിയ്ക്ക് നിർദ്ദേശം നൽകിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി.

ശക്തമായ കാറ്റിലും മഴയിലും ഉണ്ടായ വൈദ്യുതി തടസ്സങ്ങളും നാശനഷ്ടങ്ങളും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തി. കണക്കുകൾ പ്രകാരം വൈദ്യുതി വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വൈദ്യുതി തടസ്സങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കെ എസ് ഇ ബിയിലെ വിതരണ വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. 

അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ KSEB സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 94 96 01 01 01 ലോ അറിയിക്കേണ്ടതാണ്. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ ടോൾ ഫ്രീ നമ്പറായ 1912 ലോ 9496 00 1912 ലോ അറിയിക്കാവുന്നതാണ്.

Post a Comment

Previous Post Next Post