മീസല്‍സ് റൂബെല്ല രോഗ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷന്‍ സമ്പൂർണ്ണമാക്കാൻ പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഈ മാസം 19 മുതല്‍ 31 വരെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുടനീളവും, മറ്റ് 8 ജില്ലകളില്‍ വാക്സിനേഷന്‍ കവറേജ് കുറഞ്ഞ പ്രദേശങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കും. കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ എടുത്തു എന്ന് എല്ലാവരും ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
Post a Comment