കൊടുവള്ളിയിൽ കാറിലെത്തിയ സംഘം സിനിമ സ്റ്റൈലിൽ വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയി. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിൻ്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയത്.
ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നുമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. കെ.എൽ 65 എൽ 8306 നമ്പർ കാറിലാണ് സംഘം എത്തിയതെന്ന് പറയുന്നു.
ഇവർ കടന്നുകളയുന്നതിൻ്റെ ദൃശ്യം സമീപത്തെ അങ്ങാടിയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. അനൂസ് റോഷൻ്റെ സഹോദരൻ അജ്‌മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി. അതിനിടെ സ്വർണകടത്ത് സംഘവുമായി സംഘത്തിന് ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Post a Comment