ദോഹ ഡയമണ്ട് ലീഗ് പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. റെക്കോർഡോടെ 90.23 മീറ്റർ ദൂരം എറിഞ്ഞെങ്കിലും, 91.06 മീറ്റർ എറിഞ്ഞ് ജർമ്മനിയുടെ ജൂലിയൻ വെബർ നീരജിനെ മറി കടന്നു. തന്റെ കരിയറിൽ ആദ്യമായാണ് നീരജ് ചോപ്ര 90 മീറ്റർ കടക്കുന്നത്. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ ഇന്ത്യയുടെ പരുൾ ചൗധരി ആറാം സ്ഥാനം നേടി.
Post a Comment