സംസ്ഥാനത്ത് മൺസൂൺ അടുത്ത മൂന്ന് ദിവസത്തിനുള്ളിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്നും, തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളില്‍ നാളെയും മഞ്ഞ ജാഗ്രതയാണ്. വടക്കന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മറ്റന്നാള്‍ മുതല്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലെയും, ബംഗാള്‍ ഉള്‍ക്കടലിലെയും ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് വരും ദിവസങ്ങള്‍ വ്യാപക മഴ തുടരും. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം 26 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരളതീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
Post a Comment