ശബരിമലയിൽ ദർശനം കഴിഞ്ഞിറങ്ങിയ തീർഥാടക വൈദ്യുതാഘാതമേറ്റു മരിച്ചു. തെലുങ്കാന സ്വദേശിനി എടുകുടി ഭാരതമ്മ ആണ് മരിച്ചത്. പമ്പയിൽ ഇന്നലെയായിരുന്നു അപകടം.വാട്ടർ അതോറിട്ടിയുടെ കിയോസ്കിൽ നിന്നും കുടിവെള്ളം എടുക്കാൻ ടാപ് തുറന്നപ്പോൾ ഷോക്കേറ്റു വീഴുകയായിരുന്നു. മഴയത്ത് കിയോസ്ക്കിലെ ടാപ്പ് തുറന്നതും ഭാരതമ്മ തെറിച്ചു വീണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .തെലുങ്കാനയിൽ നിന്നും എത്തിയ 40അംഗ സംഘത്തിനൊപ്പമാണ് ഭാരതമ്മ ശബരിമലയിലെത്തിയത് .
Post a Comment