സിസാതോമസിന് വിമരമിക്കൽ ആനുകൂല്യം രണ്ടാഴ്ചക്കകം നൽകണമന്ന് ഹൈകോടതി

സാങ്കേതികസർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. സിസാ തോമസിന് വിരമിക്കൽ ആനുകൂല്യം ഉടന്‍ നൽകണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. ഇന്നുമുതല്‍  രണ്ടാഴ്ചക്കകം മുഴുവന്‍  ആനുകൂല്യങ്ങളും നൽകണമെന്നാണ് നിര്‍ദേശം.  പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് സാങ്കേതിക സർവകലാശാല വിസിയായിരുന്ന സിസാ തോമസ് ഹൈകോടതിയെ സമീപിച്ചത്. 

അച്ചടക്ക ലംഘനത്തിലെ അന്വേഷണം എന്ന പേരിൽ  പെൻഷൻ ആനുകൂല്യങ്ങൾ തടയുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കേണ്ട ബാധ്യത സർക്കാനുണ്ട്. രണ്ടുവര്‍ഷമായി സിസാ തോമസ് വിരമിച്ചിട്ടെന്നും ആ സ്ഥാനത്ത് നമ്മളെത്തന്നെ സങ്കല്‍പിച്ചുനോക്കിയാല്‍ മതിയെന്നും ഡിവിഷന്‍ ബെഞ്ച് വിധിക്ക് ശേഷം നിരീക്ഷിച്ചു. 

അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലും സിസാ തോമസിന് ആനുകൂല്യം നൽകാൻ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതുണ്ടായിട്ടും ആനുകൂല്യം നൽകാത്തതിനെതിരെയാണ് സിസ തോമസ് ഹൈകോടതിയെ സമീപിച്ചത്.     ജീവനക്കാരുടെ ബാധ്യതകളില്‍ വിരമിക്കും മുന്‍പ് സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post