ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട്/വയനാട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 മാര്‍ച്ച് ഒന്നിന് ശേഷം ആദ്യ രജിസ്ട്രേഷനുള്ള എസിയും ടാക്സി പെര്‍മിറ്റുമുള്ള 1400 സിസിക്ക് മുകളിലുള്ള ഏഴ് സീറ്റ് വാഹനം ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 30 വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2992620, 9447750108, 9539552429.
അധ്യാപക നിയമനം
തലശ്ശേരി ചൊക്ലിയിലെ കോടിയേരി ബാലകൃഷ്ണന് സ്മാരക ഗവ. കോളേജില്‍ മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ അതിഥി അധ്യാപക രജിസ്ട്രേഷന് പൂര്‍ത്തിയാക്കി വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ്/നമ്പര്‍ ലഭിച്ചവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 29ന് അഭിമുഖത്തിനെത്തണം. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും.
ചെയിന്‍ സര്‍വേ കോഴ്സ്
സര്‍വേയും ഭൂരേഖയും വകുപ്പിന് കീഴില്‍ കോഴിക്കോട് കേന്ദ്രത്തില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്ന് മാസ ചെയിന്‍ സര്‍വേ ലോവര്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധയില്‍ പിഎസ്സി മാനദണ്ഡം ബാധകം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ട്യൂഷന് ഫീസ് സൗജന്യമാണ്. മറ്റ് വിഭാഗക്കാര്‍ക്ക് പരീക്ഷ ഫീസ് ഉള്‍പ്പെടെ 1750 രൂപയാണ് ഫീസ്.
കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ചെയിന്‍ സര്‍വേ സ്കൂള്‍ ഓഫീസിലും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സര്‍വേ റേഞ്ച് അസി. ഡയറക്ടര്‍ ഓഫീസിലും സര്‍വേ ഡയറക്ടര്‍ക്ക് നേരിട്ടും മെയ് 31നകം അപേക്ഷ സമര്‍പ്പിക്കാം. www.dslr.kerala.gov.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട് ജില്ലയില്‍ മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍: 571/2014) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു.
ലോകായുക്ത സിറ്റിങ്: തീയതി മാറ്റി
കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നിശ്ചയിച്ച ലോകായുക്ത ഡിവിഷന് ബെഞ്ച് സിറ്റിങ് മെയ് 29ലേക്കും സിംഗിള്‍ ബെഞ്ച് സിറ്റിങ് 30ലേക്കും മാറ്റി. സിറ്റിങ്ങില്‍ പുതിയ പരാതികള്‍ സ്വീകരിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
2025ലെ ട്രോളിങ് നിരോധന കാലയളവില്‍ (ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ) ബേപ്പൂര്‍ കേന്ദ്രീകരിച്ച് കടല്‍ പട്രോളിങ്, കടല്‍ രക്ഷാപ്രവര്‍ത്തനം എന്നിവക്ക് ബോട്ട് വാടകക്ക് നല്കാന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 30ന് ഉച്ചക്ക് 2.30ന് മുമ്പ് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് അസിസ്റ്റന്റ്് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭിക്കണം. ഫോണ്‍: 0495-2414074, 9496007052.
അഡ്മിഷന് ആരംഭിച്ചു
കോഴിക്കോട് ഗവ. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സുകളിലേക്കും എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എസി മെക്കാനിക് കോഴ്സുകളിലേക്കും അഡ്മിഷന് ആരംഭിച്ചു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റ് ലഭിക്കും. ഫോണ്‍: 8590893066.
മീഡിയ അക്കാദമി പി ജി ഡിപ്ലോമ കോഴ്സ്
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ് എന്നീ പി ജി ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂണ്‍ ഏഴ് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ ജൂണ്‍ 14ന് ഓണ്‍ലൈനായി നടക്കും.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷ എഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. മെയ് അഞ്ചിന് 28 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ ഇ സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവും ഫീസിളവും ലഭിക്കും. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാകും പ്രവേശനം. ഫോണ്‍: 0484-2422275
സ്പോര്‍ട്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തൊഴിലധിഷ്ഠിത സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എഞ്ചിനീയറിങ്, സ്പോര്‍ട്സ് സൈക്കോളജി, സ്പോര്‍ട്സ് ഫെസിലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ബിരുദം, എഞ്ചിനീയറിങ്, എംബിഎ എന്നിവ പൂര്‍ത്തിയായവര്‍ക്ക് വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8891675259, 8138005259, 9995675259.
മാലിന്യവും വെള്ളക്കെട്ടും ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കണം
കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍, അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങളിലും മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്ന ഇടങ്ങളിലും രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ ഇവ ശ്രദ്ധയില്‍പെട്ടാല്‍ 9446700800 നമ്പറില്‍ അറിയിക്കണമെന്നും ജില്ലാ ശുചിത്വ മിഷന് കോഓഡിനേറ്റര്‍ കെ ടി രാകേഷ് അറിയിച്ചു.
2 മില്യണ്‍ പ്ലഡ്ജ്: ബഹുജന കണ്വെന്ഷന് ഇന്ന്
ജില്ലാ പഞ്ചായത്തിന്റെ ലഹരിവിരുദ്ധ കാമ്പയിന് '2 മില്യണ്‍ പ്ലഡ്ജി'ന്റെ ഭാഗമായി ജില്ലാതല ബഹുജന കണ്‍വെന്‍ഷനും സംഘാടക സമിതി രൂപീകരണ യോഗവും ഇന്ന് (2/05/2025) ഉച്ചക്ക് രണ്ടിന് കോഴിക്കോട് ഭട്ട് റോഡിലെ സമുദ്ര ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ജൂണ്‍ 26ന് നടക്കുന്ന 2 മില്യണ്‍ പ്ലഡ്ജ് പരിപാടിയില്‍ 20 ലക്ഷം പേര് പങ്കാളികളാകും.
കുടിവെള്ള പദ്ധതി ഉദ്ഘാടനം
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ കെ ടി കല്യാണി സ്മാരക പുലക്കുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി റീന ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി വിഹിതമായ 15 ലക്ഷവും ഗ്രാമപഞ്ചായത്തിന്റെ എട്ട് ലക്ഷവും നഗരസഞ്ചയ പദ്ധതി വിഹിതമായി ലഭിച്ച 7.5 ലക്ഷവും ചെലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ, വാര്‍ഡ് അംഗം രമ്യ പുലക്കുന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടിവെള്ള പദ്ധതിക്ക് സൗജന്യമായി സ്ഥലം നല്കിയ കെ ടി നാരായണനെ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു.
'ഉല്ലാസ്' സംഘാടക സമിതി രൂപീകരണ യോഗം
'ഉല്ലാസ്' ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി ബാബുരാജന് അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം സിന്ധു, റിസോഴ്സ് പേഴ്സണ്‍ കെ ബാലാജി, നോഡല്‍ പ്രേരക് ടി എം ജില്‍ഷ തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment