മീൻ പിടിക്കാൻ പോയ യുവാവിനെ കോട്ടപ്പള്ളി കനാലിൽ കാണാതായി.


കോട്ടപ്പള്ളി: ഇന്ന് ഉച്ചയോടെ വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ യുവാവാണ് കനാലിൽ കാണാതായത്.  കോട്ടപ്പള്ളി കന്നി നട സൈഡ് കൽവർടിനടുത്താണ്  യുവാവിനെ കാണാതായത്.

വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.  തിരച്ചിൽ തുടരുന്നു. വല കണ്ടു കിട്ടി.  കുട്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തു എത്തി. വടകര നാദാപുരം ഫയർ യുണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തമായ അടിയോഴുക്ക് തിരച്ചിലിന് തിരിച്ചടിയാവുന്നുണ്ട്‌. കൂടുതൽ മുങ്ങൽ വിദഗ്‌ദ്ധർ സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. 

Post a Comment

Previous Post Next Post