ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും പ്രകോപനം തുടർന്ന് പാകിസ്ഥാൻ . ശ്രീനഗർ, ഉദംപൂർ, രജൗരി, അഖ്നൂർ, പൂഞ്ച് എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ പാകിസ്ഥാൻ സൈന്യം വെടിവയ്പ്പ് നടത്തി.
ബിഎസ്എഫിനോട് ശക്തമായി തിരിച്ചടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ഉഭയകക്ഷി ധാരണ പാകിസ്ഥാൻ ലംഘിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
Post a Comment