സംസ്ഥാനത്ത് മഴ തുടരുമെന്ന മുന്നറിയിപ്പുണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ വീഴുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റാനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിമാർ വിനിയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Post a Comment