ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. കേരളത്തിൽ ദിനാഘോഷം മന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോകമെമ്പാടും നഴ്‌സസ് ദിനമായി ആചരിക്കുന്നത്. "നമ്മുടെ നഴ്‌സുമാർ നമ്മുടെ ഭാവി, നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താം" എന്നതാണ് ദിനാചരണത്തിന്റെ ഈ വർഷത്തെ പ്രമേയം.

സംസ്ഥാന നഴ്‌സസ് ദിനാഘോഷം മന്ത്രി വീണ ജോര്‍ജ് ഇന്ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല സിസ്റ്റര്‍ ലിനി പുതുശ്ശേരി  അവാര്‍ഡ് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു. ജനറല്‍ നഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നഴ്‌സിംഗ് ഓഫീസര്‍ അരുണ്‍കുമാര്‍ പിഎം, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് വിഭാഗത്തിലെ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ജി. ജോണ്‍ എന്നിവര്‍ക്ക് ലഭിച്ചു. 

Post a Comment

Previous Post Next Post