കേരളത്തിൽ കാലവർഷം കനത്തതോടെ വ്യാപക നാശനഷ്ടം. രണ്ടു ദിവസം അതി തീവ്രമഴയ്ക്കും 28 വരെ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ചുവപ്പു ജാഗ്രത നിർദ്ദേശം നൽകി. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ മാസം 28 വരെ മീൻപിടിത്തം നിരോധിച്ചു.
Post a Comment