ഇന്നലെ കൊച്ചി തീരത്ത് നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ ചരിഞ്ഞ MSC എൽസ 3 എന്ന കപ്പലിലെ 24 കപ്പൽ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. ക്യാപ്റ്റൻ, ചീഫ് എൻജിനീയർ, സെക്കൻഡ് എൻജിനീയർ എന്നിവർ ചരക്ക് സാമഗ്രികൾ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കപ്പലിൽ തുടരുന്നു.
രക്ഷപ്പെട്ടവർക്ക് മെഡിക്കൽ സഹായം ഏർപ്പെടുത്തിയിട്ടുണ്ട്. നാവികസേനയുടെയും, കോസ്റ്റ് ഗാർഡിന്റെയും കപ്പലുകളും ഡോർണിയർ വിമാനങ്ങളും രക്ഷാപ്രവർത്തനം തുടരുന്നു.
Post a Comment