അന്താരാഷ്ട്ര കയാക്കിങ്ങ് : റഫീഖ് തോട്ടുമുക്കത്തിന് ഹാട്രിക് പുരസ്കാരത്തിൻ്റെ തിളക്കം.

മുക്കം: കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരത്തിന്റെ 2024 ലെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മാധ്യമ പുരസ്കാരത്തിൽ മികച്ച ക്യാമറമാൻ പുരസ്‍കാരം മുക്കത്തെ മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടു മുക്കത്തിന് വിണ്ടു ലഭിച്ചു. ഇത് മൂന്നാമത്തെ തവണയാണ് റഫീഖിന് അവാർഡ് ലഭിക്കുന്നത്. 

സി. ടി വി ചാനലിന് വേണ്ട മൂന്നു ദിവസങ്ങളിലായി ചിത്രീകരിച്ച ദൃശ്യങ്ങൾ കോർത്തിണക്കി ചെയ്ത വാർത്തക്കാണ് അവാർഡ് ലഭിച്ചത് . ഈ മാസം 31 നു കോഴിക്കോട് കളക്ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.

Post a Comment

Previous Post Next Post