പ്ലസ് ടു കോഴ്‌സ് - സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്ടു കോഴ്‌സിലേയ്ക്കുള്ള സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ അപേക്ഷ ഏകജാലകം വഴി നല്‍കുന്നത് കൂടാതെ സ്‌പോര്‍ട്സ് ക്വാട്ടയ്ക്കുള്ള അപേക്ഷ പ്രത്യേക വെബ്‌സൈറ്റ് വഴി നല്‍കണം. അപേക്ഷ രജിസ്റ്റര്‍ ചെയ്തതിനുശേഷം രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഒറിജിനല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുമായി വെരിഫിക്കേഷന് ഹാജരാകണം. അതോടൊപ്പം 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ വെരിഫിക്കേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. സബ് ജില്ലാ സ്‌കൂള്‍, റവന്യൂ ജില്ലാ സ്‌കൂള്‍, ജില്ലാ ചാമ്പ്യന്‍ഷിപ്പ് എന്നിവയിൽ മൂന്നാം സ്ഥാനമാണ് കുറഞ്ഞ യോഗ്യത. സ്‌പോര്‍ട്സ് ക്വാട്ടാ രജിസ്‌ട്രേഷന്‍ മെയ് 24 ന് ആരംഭിച്ച് 29 ന് അവസാനിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് -
www.hscap.kerala.gov.in/sports/main/frame.html അല്ലെങ്കില്‍
www.sportscouncil.kerala.gov.in
പ്രീ ജി എസ് ടി നികുതി കുടിശ്ശിക ഈടാക്കി
ജി എസ് ടി നിയമത്തിന് മുമ്പുള്ള വിവിധ നിയമങ്ങള്‍ പ്രകാരം നികുതി കുടിശ്ശിക വരുത്തിയ കോഴിക്കോട് ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും നികുതി കുടിശ്ശിക ഈടാക്കി. മുന്‍ വര്‍ഷങ്ങളില്‍ ആംനസ്റ്റി പദ്ധതികള്‍ നിലവിലിരുന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കാന്‍ താല്പര്യപ്പെടാത്ത കുടിശ്ശികക്കാരില്‍ നിന്നും റിക്കവറി നടപടികളിലൂടെ സ്റ്റേറ്റ് ജി എസ് ടി അരിയര്‍ റിക്കവറി വിഭാഗം 1,15,500 രൂപയാണ് ഈടാക്കിയത്. ജില്ലയിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളിലായി നടത്തിയ റിക്കവറി നടപടികള്‍ക്ക് കോഴിക്കോട് അരിയര്‍ റിക്കവറി ഡെപ്യൂട്ടി കമ്മീഷണര്‍ എ കെ പ്രതീഷ് (കെ എ എസ് ), സ്റ്റേറ്റ് ജി എസ് ടി എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് -1 സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ പി പി ബിജു എന്നിവര്‍ നേതൃത്വം നല്‍കി. എസ് ജി എസ് ടി ഉദ്യോഗസ്ഥരായ ശശിധരന്‍ ഇല്ലത്ത്, സുധീഷ്, എ മനോജ് കുമാര്‍, കെ ജിതിന്‍, യു എസ് ഷമ്യ , കെ റഫീഖ്, വൈജു, ലിജീഷ് എന്നിവര്‍ പങ്കെടുത്തു. കുടിശ്ശിക നിവാരണത്തിനായി റിക്കവറി നടപടികള്‍ തുടരുമെന്ന് വകുപ്പ് മേധാവി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് തിരുത്തിയാട് ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആധാര്‍ കാര്‍ഡിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പും ഒരു ഫോട്ടോയും സഹിതം 28 നകം സ്‌കൂളില്‍ നേരിട്ടെത്തിയോ https://thss.ihrd.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ - 0495 2721070, 9447885352,8547005031.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജിലെ വനിത ഹോസ്റ്റലിലെ കക്കൂസ് മാലിന്യ സംഭരണി വൃത്തിയാക്കുന്ന പ്രവര്‍ത്തി ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍/കരാറുകാരില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. (ക്വട്ടേഷന്‍ നമ്പര്‍ 04/2024-25). ക്വട്ടേഷനുകള്‍ പ്രിന്‍സിപ്പൽ, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പി ഒ), 673005 എന്ന വിലാസത്തില്‍ അയക്കണം. ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി മെയ് 26 ഉച്ച രണ്ട് മണി. വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in സന്ദർശിക്കുക.
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലുള്ള കാന്റീന്‍ 2025 ജൂൺ ഒന്ന് മുതല്‍ 2026 മെയ് 31 വരെ നടത്തുന്നതിന് പരിചയസമ്പന്നരായ വ്യക്തികളില്‍ നിന്നും സംഘടനാ സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് മെയ് 26 ന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ - 0495 2765770, 2766563.
അധ്യാപക തസ്തിക: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മരുതോങ്കരയില്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്‌കൂളില്‍ എച്ച് എസ് ടി വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, നാചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള പി എസ് സി നിശ്ചയിച്ച യോഗ്യതയും പ്രായ പരിധിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. (പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്ക വിഭാഗത്തിന് പ്രായപരിധിയില്‍ അര്‍ഹമായ സംവരണം ലഭിക്കും) യോഗ്യരായവരെ എഴുത്തു പരീക്ഷ നടത്തി തുടര്‍ന്നുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക.
എഴുത്ത് പരീക്ഷ ഈസ്റ്റ്ഹില്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ മെയ് 28 ന് രാവിലെ 10.30 നടക്കും. അപേക്ഷ ഫോം അന്നേ ദിവസം രാവിലെ പരീക്ഷാ കേന്ദ്രത്തില്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട് സൈസ് ഫോട്ടോയും സഹിതം സെന്ററില്‍ രാവിലെ 9.30-ന് എത്തണം. ഫോണ്‍ - 0495 2370379.
ലഹരിക്കെതിരെ ടൂ മില്യണ്‍ പ്ലഡ്ജ്: യോഗം ചേര്‍ന്നു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന 2 മില്യണ്‍ പ്ലഡ്ജിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ് കെ സജീഷ്, കെ കെ പ്രദീപ്കുമാര്‍, മുക്കം മുഹമ്മദ്, പി പി പ്രേമ, കെ എന്‍ അനില്‍കുമാര്‍, ഷര്‍മദ് ഖാന്‍, കെ എം പോള്‍സണ്‍, മനോജ് പന്തീരാങ്കാവ്, സി സകരിയ, ഒ പി അബ്ദുര്‍റഹ്മാന്‍, ടി ഷംനാസ്, സി എം യശോദ, ഇ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂണ്‍ 26 ന് അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ 20 ലക്ഷം പേര്‍ പങ്കാളികളാക്കും.
ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു
കോഴിക്കോട് ജില്ലയിലെ വന്‍മുഖം-കീഴൂര്‍ റോഡില്‍ നെയ് വരാണി തോടിന് സമീപം കലുങ്ക് നിര്‍മ്മാണം ആരംഭിച്ചതിനാല്‍, പ്രവൃത്തി തീരുന്നതുവരെ ഈ റോഡില്‍ പുളിമുക്ക് മുതല്‍ കീഴൂര്‍ വരെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി
പൊതുമരാമത്ത് വകുപ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വാഹനങ്ങള്‍ക്ക് കോഴിപ്പുറം- തിക്കോടി പഞ്ചായത്ത് റോഡിലൂടെ നാഷണല്‍ ഹൈവേയില്‍ പ്രവേശിച്ച് പയ്യോളി വഴി കീഴൂരില്‍ എത്താം.
ഗസ്റ്റ് അധ്യാപക നിയമനം
ആഴ്ചവട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലിഷ്, മലയാളം, ഇക്കണോമിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നാളെ (മെയ് 23) രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ - 0495 2332026.
ഗവ. പ്രീ മെട്രിക് ഹോസ്റ്റല്‍- അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ മാവൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ. പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം അഞ്ചു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജാതി, വരുമാനം, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, അവസാന വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, രണ്ട് ഫോട്ടോ എന്നിവ സഹിതം മെയ് 27 നകം കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ -9495456579.
കെല്‍ട്രോണില്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ്
കെല്‍ട്രോണില്‍ ഒരു വര്‍ഷത്തെ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. തൊഴിലവസരങ്ങള്‍ക്ക് മതിയായ പ്രായോഗിക പരിശീലനം നേടിയ ഉദ്യോഗാര്‍ത്ഥികളെ ലഭ്യമാക്കുക എന്നതാണ് കേരളത്തിലുടനീളമുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുകളിലൂടെ നടത്തുന്ന ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിന്റെ ലക്ഷ്യം. യോഗ്യത: എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584, 9388338357.
ക്വട്ടേഷന്‍ ക്ഷണിച്ചു
മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക ഇന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി അടങ്കല്‍ തുക 36,000 രൂപയില്‍ ഒരു ടാക്‌സികാര്‍ (നാല് സീറ്റര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താല്‍പര്യമുള്ള ടാക്സി ഓപ്പറേറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. നാളെ (മെയ് 23) വൈകീട്ട് മൂന്ന് മണിവരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. നാല് മണിക്ക് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 9895699914.
പച്ച മലയാളം പരീക്ഷ; 22 പേര്‍ പങ്കെടുത്തു
സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പച്ച മലയാളം അടിസ്ഥാന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ആദ്യ ബാച്ച് പൊതു പരീക്ഷയില്‍ ഏഴ് പുരുഷന്‍മാരും പതിനഞ്ച് സ്ത്രീകളുമുള്‍പ്പെടെ 22 പഠിതാക്കള്‍ പങ്കെടുത്തു. മാനാഞ്ചിറ ഗവ.ടിടിഐയില്‍ നടന്ന പരീക്ഷയ്ക്ക് സാക്ഷരതാമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, ഓഫീസ് സ്റ്റാഫ് പി കെ അഞ്ജലി, അധ്യാപിക പി പി മുഫീദ, സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ കെ ചിത്രാ ദേവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് മലയാളം പഠിക്കാതെ പോയവരും നിലവില്‍ ഉന്നത ബിരുദങ്ങള്‍ നേടിയവരുമായ പഠിതാക്കളാണ് മലയാള വിഷയത്തില്‍ അഞ്ചാം ക്ലാസ്സിന് തുല്യമായ പച്ച മലയാളം കോഴ്സില്‍ പഠനം നടത്തിയത്. ഇവര്‍ക്കുള്ള വാചാ പരീക്ഷ 25 ന് നടക്കും.
സൗജന്യ ബുക്ക് ബൈന്‍ഡിംഗ്/ലെതര്‍വര്‍ക്സ് പരിശീലനം
സാമൂഹ്യനീതി വകുപ്പിന്റെ കോഴിക്കോട് മായനാട് തൊഴില്‍ പരിശീനകേന്ദ്രത്തില്‍ ഭിന്നശേഷിയുളളവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് വര്‍ഷ ദൈര്‍ഘ്യമുളള ബുക്ക് ബൈന്‍ഡിംഗ്, ലെതര്‍വര്‍ക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലാണ് പരിശീലനം നല്‍കുക. യോഗ്യത: ഏഴാം ക്ലാസ്.
അസ്ഥിസംബന്ധമായ വൈകല്യം, കേള്‍വി/സംസാര പരിമിതി എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. എസ് സി/എസ് ടി./ഒ ബി സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് നല്‍കും. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 31 നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് - 673008 എന്ന വിലാസത്തിലോ vtcmayanad@gmail.com എന്ന ഇമെയിലിലോ അയക്കാം. ഫോണ്‍: 0495 -2351403, 7025692560, 9846725915.
സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ജില്ലയില്‍ 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2018 ഏപ്രില്‍ ഒന്നിനു ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്തവരും 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ളവരുമായ പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോം കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിലും പേരാമ്പ്ര / കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും www.stdd.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകന്റെ വീട് സ്ഥിതി ചെയ്യുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുമായോ അതാത് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ജൂണ്‍ ഏഴ്. ഫോണ്‍ - 0495 2376364.
അനിമേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത അനിമേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് അനിമേഷന്‍ ഫിലിം മേക്കിംഗ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിംമേക്കിംഗ് (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ ഇഫക്ട്സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത: പത്ത്, പ്ലസ്ടു, ഡിപ്ലോമ ഡിഗ്രി. ഫോണ്‍ :0471-2325154, 8590605260.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടുകൂടി ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സില്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടെ റെഗുലര്‍, പാര്‍ട്ട്ടൈം ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.
ക്വട്ടേഷന്‍ ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ നടത്തുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജൂണ്‍ അഞ്ച് വൈകീട്ട് മൂന്ന് മണിവരെ സ്വീകരിക്കും. നാല് മണിക്ക് തുറക്കും. വിവരങ്ങള്‍ക്ക് http://tender.lsgd.gov.in/pages/display സന്ദര്‍ശിക്കുക.
വാഹനം ആവശ്യം
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആവശ്യാര്‍ത്ഥം 2025-26 സാമ്പത്തിക വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുള്ള എസി കാര്‍ പ്രതിമാസ വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.(വിന്‍ഡോ നം. ബി252656/2025) വാഹനം 2017 ന് ശേഷമുള്ള മോഡല്‍ ആയിരിക്കണം. ടെന്‍ഡര്‍ ജൂണ്‍ അഞ്ച് വൈകീട്ട് മൂന്ന് മണി നല്‍കാം. വിവരങ്ങള്‍ക്ക്് http://tender.Isgd.gov.in/pages/displaytender.php, സന്ദര്‍ശിക്കുക.
ടെന്‍ഡര്‍ ക്ഷണിച്ചു
ഐസിഡിഎസ് അര്‍ബന്‍ 3 കാര്യാലയത്തിലേക്ക് 2025-26 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് നല്‍കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സമര്‍പ്പിക്കാനുള്ള അവസാന തിയതി മെയ് 22. ഫോണ്‍: 9995735638.
Post a Comment