സേനാ നീക്കങ്ങളുടെ തത്സമയ റിപ്പോർട്ടിംഗിൽ നിന്ന് വിട്ടുനിൽക്കാൻ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രതിരോധ മന്ത്രാലയം.

രാജ്യത്തെ എല്ലാ മാധ്യമങ്ങളും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും, വ്യക്തികളും പ്രതിരോധ പ്രവർത്തനങ്ങളുടെയും, സേനാ നീക്കങ്ങളുടെയും തത്സമയ  റിപ്പോർട്ടിംഗിൽ നിന്ന് വിട്ടുനിൽക്കാൻ നിര്‍ദേശിച്ച് പ്രതിരോധ മന്ത്രാലയം. ഔദ്യോഗിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാത്ത ഇത്തരം സംപ്രേക്ഷണങ്ങള്‍ സേനയുടെ പ്രവര്‍ത്തനങ്ങളേയും ജനങ്ങളുടെ ജീവനേയും ദോഷകരമായി ബാധിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post