ദേശീയപാതയിൽ ആശങ്കയേറുന്നു; കൊയിലാണ്ടി മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു, ഒരാൾക്ക് പരിക്ക്.

പണി പൂർത്തിയാവാത്ത ദേശീയപാത കൊയിലാണ്ടി ചെങ്ങോട്ടുകാവ്- നന്തി ബൈപ്പാസിലെ മേൽപ്പാലത്തിലെ വിടവിലൂടെ സ്‌കൂട്ടർ താഴേക്ക് വീണു. മണമൽ അടിപ്പാതയുടെ മേൽ പാലത്തിനു മുകളിലുള്ള ഗ്യാപ്പിലൂടെയാണ് സ്‌കൂട്ടർ വീണത്. യാത്രക്കാരൻ  തിക്കോടി സ്വദേശി അഷറഫിന് പരിക്കേറ്റിട്ടുണ്ട്. ഈ ഭാഗത്ത്‌ പണി പുരോഗമിക്കുകയാണ്. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.   

Post a Comment

Previous Post Next Post