കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ചുവപ്പു ജാഗ്രത.

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് ചുവപ്പു ജാഗ്രതയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ മഞ്ഞ ജാഗ്രതയും മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് ജാഗ്രതയും നല്‍കിയിട്ടുണ്ട്. 

ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ഈ മാസം 31 വരെ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.  

Post a Comment

Previous Post Next Post