ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും  വെടിനിർത്തലിനു ധാരണയായതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നു വൈകിട്ട് അ‌ഞ്ചുമുതലാണ് വെടിനിർത്തൽ നിലവിൽ വന്നത്. ഉച്ചകഴിഞ്ഞ് 3.35ന് പാകിസ്ഥാൻ സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ, ഇന്ത്യൻ ഡിജിഎംഒയുമായി സംസാരിച്ചിരുന്നു.

 ഇരുപക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്താൻ ധാരണയായി. ഈ ധാരണ ഉടൻ പ്രാബല്യത്തിൽ വരുത്താൻ ഇരുപക്ഷത്തിനും നിർദ്ദേശങ്ങൾ നൽകി. ഈ മാസം 12ന് സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വീണ്ടും ചർച്ച നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. 

Post a Comment

Previous Post Next Post