അധ്യാപക ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 24ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.
കേര സുരക്ഷാ ഇന്‍ഷുറന്‍സ്
ജില്ലയില്‍ തെങ്ങ്കയറ്റ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകാം. അപേക്ഷകള്‍ കോഴിക്കോട് സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. കടന്നല്‍ കുത്ത്, താല്‍ക്കാലിക അപകടങ്ങള്‍ എന്നിവക്ക് ആഴ്ചയില്‍ 3,500 രൂപ വെച്ച് ആറാഴ്ച വരെ താല്‍ക്കാലിക സമാശ്വാസം, മരണാനന്തര സഹായമായി ഏഴ് ലക്ഷം, പൂര്‍ണ അംഗവൈകല്യം ബാധിക്കുന്നവര്‍ക്ക് മൂന്നര ലക്ഷം രൂപ വരെ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. ഫോണ്‍: 8891889720, 0495 2372666, 9446252689.
ദര്‍ഘാസ് ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തിലെ ക്രെയിനുകള്‍ക്ക് ഡീസല്‍ വിതരണം ചെയ്യുന്നതിനായി ഡീസല്‍ പമ്പ് റീഫില്ലിങ് സിസ്റ്റം സ്ഥാപിക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തില്‍ മെയ് 29ന് ഉച്ചക്ക് ഒരു മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495 2414863.
ഗതാഗത നിയന്ത്രണം
കാപ്പാട്-തുഷാരഗിരി-അടിവാരം റോഡിലെ കണ്ണിപ്പൊയിലില്‍ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മെയ് 20) മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സെക്കോളജിസ്റ്റ് നിയമനം
ബാലുശ്ശേരി ഡോ. ബി ആര്‍ അംബേദ്കര്‍ മെമോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ താല്‍ക്കാലികമായി സൈക്കോളജിസ്റ്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് ഉച്ചക്ക് 12ന് നടക്കും. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍/കൗണ്‍സിലിങ് മേഖലയിലെ പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവ അഭിലഷണീയം. 2026 മാര്‍ച്ച് 31 വരെയാണ് സേവന കാലാവധി. ഫോണ്‍: 9188900236.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐടിഐയില്‍ മെയ് 27ന് നടക്കുന്ന സ്പെക്ട്രം ജോബ് ഫെയറിനായി ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിനും പന്തല്‍, സ്റ്റേജ്, സ്റ്റാള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് എന്നിവ ഒരുക്കുന്നതിനും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. മെയ് 22ന് വൈകീട്ട് മൂന്ന് മണി വരെ സ്വീകരിക്കും. ഫോണ്‍: 0495 2377016.
അധ്യാപക നിയമനം
ബാലുശ്ശേരി ഡോ. ബി ആര്‍ അംബേദ്കര്‍ മെമോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഇകണോമിക്സ്, കോമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഹിന്ദി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പുമായി കൂടിക്കാഴ്ചക്കെത്തണം. പിഎച്ച്ഡി/എംഫില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ഇന്റര്‍വ്യൂ തീയതി, സമയം, വിഷയം ക്രമത്തില്‍: മെയ് 21 രാവിലെ 10.30 -കോമേഴ്സ്, 22ന് രാവിലെ 10.00 -മലയാളം, 10.30 -സ്റ്റാറ്റിസ്റ്റിക്‌സ്, 11.30 -മാത്തമാറ്റിക്സ്, 24ന് രാവിലെ 10.30 -ഇകണോമിക്സ്, 26ന് രാവിലെ 10.30 -ഇംഗ്ലീഷ്, 11.30 -ഹിന്ദി. ഫോണ്‍: 04962646342, 9188900236
ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലെ കാന്റീന്‍ 2025 ജൂണ്‍ ഒന്ന് മുതല്‍ ഏപ്രില്‍ 31 വരെ നടത്താന്‍ പരിചയസമ്പന്നരായ വ്യക്തികളില്‍നിന്നും സംഘടനാ സ്ഥാപനങ്ങളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മെയ് 26ന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2765770, 2766563.
Post a Comment